Surprise Me!

MM Mani | അയ്യപ്പ വിശ്വാസികളോടുള്ള വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് മന്ത്രി എംഎം മണി.

2019-01-11 21 Dailymotion

അയ്യപ്പ വിശ്വാസികളോടുള്ള വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് മന്ത്രി എംഎം മണി. ശബരിമലയിൽ ഇനിയും നിരവധി സ്ത്രീകൾ കയറും. അവിടെ ആർക്കും അത് തടയാനാകില്ല. അമ്പതിനായിരത്തിലേറെ സ്ത്രീകളെ കെട്ടുകെട്ടിച്ച് ശബരിമല കയറ്റാനുള്ള കഴിവ് സിപിഎമ്മിന് ഉണ്ട്. എന്നാൽ ഇത് സിപിഎമ്മിന്റെ തൊഴിൽ അല്ലാത്തതുകൊണ്ട് മാത്രമാണ് ചെയ്യാത്തതെന്നും മന്ത്രി എംഎം മണി വാദിക്കുന്നു. ലൗകിക ജീവിതം നയിക്കുന്ന ആളാണ് തന്ത്രി. എന്നിട്ടും അയ്യപ്പന് എന്ത് ദോഷമാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ സ്ത്രീകൾ കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടും എന്ന് പറയുന്നത് വ്യാജമാണെന്നും മന്ത്രി എംഎം മണി പരിഹസിച്ചു.

Buy Now on CodeCanyon